Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyapalayam

തി​രു​വ​ള്ളൂ​രി​ൽ അ​മോ​ണി​യം ചോ​ർ​ച്ച; ര​ണ്ട് പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ പെ​രി​യ​പാ​ള​യ​ത്തി​ന​ടു​ത്ത് സ്വ​കാ​ര്യ മ​ത്സ്യ​സം​സ്ക​ര​ണ​ശാ​ല​യി​ലു​ണ്ടാ​യ അ​മോ​ണി​യം ചോ​ർ​ച്ച​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 40ൽ ​അ​ധി​കം പേ​ർ ശാ​രി​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ലാ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ബോ​ധ​ര​ഹി​ത​രാ​യ​താ​യാ​ണ് വി​വ​രം. പ​ല​ർ​ക്കും ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​താ​യും ചി​ല​ർ​ക്ക് വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ആ​സാം, ഒ​ഡീ​ഷ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 120 ഓ​ളം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​സ​മ​യം ഫാ​ക്ട​റി പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

Latest News

Corehub Up